ഫിലാഡല്‍ഫിയ: കെട്ടിടത്തിന് മുകളിലൂടെ സുഹൃത്തുക്കള്‍ക്കൊപ്പം മത്സരിച്ച് ചാടുന്നതിനിടെ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തില്‍ നിന്നും വീണ് ഇന്ത്യന്‍-അമേരിക്കന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. വിവേക് സുബ്രഹ്മണിയാണ് മരിച്ചത്. ജനുവരി 11നായിരുന്നു സംഭവം.
ഫിലാഡല്‍ഫിയയിലെ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ ഒരു ബ്ലോക്കിലെ റൂഫില്‍ നിന്നും മറ്റൊരു ബ്ലോക്കിലേക്ക് സുഹൃത്തുക്കള്‍ക്കൊപ്പം ചാടുന്നതിനിടെ കാല്‍വഴുതി വിവേക് താഴേക്ക് വീഴുകയായിരുന്നു. വിവേകിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒരു പരിപാടി കഴിഞ്ഞ് മടങ്ങിയെത്തിയ വിവേകും സുഹൃത്തുക്കളും മദ്യലഹരിയിലായിരുന്നെന്നും ഇതിനിടെയാണ് കെട്ടിടത്തില്‍ നിന്നും ചാടിയതെന്നും പൊലീസ് പറഞ്ഞതായി മാധ്യമങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോര്ട്ട് ചെയ്തു. ഡ്രെക്‌സല്‍ മെഡിക്കല്‍ കോളേജിലെ മൂന്നാം വര്‍ഷ മെഡിക്കല്‍ ബിരുദ വിദ്യാര്‍ത്ഥിയാണ് വിവേക് സുബ്രഹ്മണ്യന്‍.
Discussion about this post