ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ നടക്കാനിരിക്കുന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ട് അസദുദ്ദീന്‍ ഒവൈസി. കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചായിരുന്നു ഒവൈസിയുടെ വോട്ട് അഭ്യര്‍ത്ഥന.
കോണ്‍ഗ്രസ് നേതാക്കളുടെ പക്കല്‍ ിന്ന് പണം വാങ്ങിച്ചോളു, പക്ഷെ വോട്ട് തന്റെ പാര്‍ട്ടിക്ക് തന്നെ ചെയ്യണമെന്നാണ് ഒവൈസ് പറഞ്ഞത്. സംഗറെഡ്ഡി ജില്ലയില്‍ സംഘടിപ്പിച്ച പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസുകാരുടെ കൈയ്യില്‍ ഒരുപാട് പണമുണ്ട്. അവര്‍ പണം തരികയാണെങ്കില്‍ നിങ്ങള്‍ക്ക് വാങ്ങിക്കാവുന്നതാണ്. ഞാന്‍ കാരണം നിങ്ങള്‍ക്ക് ആ പണം ലഭിക്കും. അവര്‍ എന്തൊക്കെയാണോ തരുന്നത് അതൊക്കെ വാങ്ങിച്ചോളു. പക്ഷെ നിങ്ങള്‍ എനിക്ക് തന്നെ വോട്ട് രേഖപ്പെടുത്തണെ എന്നായിരുന്നു ഒവൈസി പറഞ്ഞത്.
എന്റെ വില 2000 അല്ല, ഞാന്‍ അതിനെക്കാള്‍ വിലമതിക്കുന്നതാണ്. അതിനാല്‍ കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് കൂടുതല്‍ പണം നല്‍കണമെന്നും ഒവൈസി പറഞ്ഞു. ജനുവരി 22നാണ് ഹൈദരാബാദില്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 25ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവിടും.
Discussion about this post