ന്യൂഡല്‍ഹി: ആഭ്യന്തരമന്ത്രി അമിത് ഷാ ബിജെപി അധ്യക്ഷ സ്ഥാനം ഒഴിയുന്നു. ആഭ്യന്തരമന്ത്രി പദത്തിന് ഒപ്പം പാര്‍ട്ടി അധ്യക്ഷപദവിയും ഒന്നിച്ച് കൊണ്ടുപോകാന്‍ കഴിയില്ലെന്ന് അമിത്ഷാ തന്നെയാണ് ബിജെപി നേതൃയോഗത്തില്‍ ഉന്നയിച്ചത്. വര്‍ക്കിംഗ് പ്രസിഡന്റ് ജെപി നദ്ദയാകും പുതിയ അധ്യക്ഷനെന്നാണ് റിപ്പോര്‍ട്ടുകള്‍. ആര്‍എസ്എസ് നേതൃത്വത്തിന്റെ ശക്തമായ പിന്തുണയും ജെപി നദ്ദയ്ക്ക് ഉണ്ട്.
അധ്യക്ഷസ്ഥാനം ഒഴിയുമ്പോഴും പാര്‍ട്ടിയുടെ ചരടുകളെല്ലാം തുടര്‍ന്നും തന്റെ കൈയില്‍ തന്നെ നിലനിര്‍ത്തും വിധം പരിഹാരവും അമിത്ഷാ തന്നെ മുന്നോട്ട് വച്ചിട്ടുണ്ട്. ജനുവരി 20 ന് അധ്യക്ഷ പദവി പ്രഖ്യാപിക്കുമ്പോള്‍ ജെപി നദ്ദയെ ഏകകണ്ഠേന അധ്യക്ഷനായി തെരഞ്ഞെടുക്കാനാണ് ഇപ്പോഴത്തെ തിരുമാനം.
അമിത്ഷായുടെ വിശ്വസ്തനായ ഭൂപേന്തര്‍ യാദവ് വര്‍ക്കിംഗ് പ്രസിഡന്റോ വൈസ് പ്രസിഡന്റോ ആകും. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനെയോ മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാനെയോ അധ്യക്ഷനാക്കണം എന്ന ഒരു വിഭാഗം താത്പര്യം അറിയിച്ചിരുന്നു. എന്നാല്‍ ഇത് അമിത്ഷാ മുളയിലെ നുള്ളി.
Discussion about this post