ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പരിഹസിച്ച് ശശി തരൂര്‍ എംപി വീണ്ടും രംഗത്ത്. രാജ്യത്തെ സാമ്പത്തിക സ്ഥിതിയിലുണ്ടായ തകര്‍ച്ച ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ശശി തരൂര്‍ മോഡിയെ പരിഹസിച്ചത്. രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ആറ് വര്‍ഷത്തെ ഉയര്‍ന്ന നിലയിലെത്തിയതിന് പിന്നാലെയാണ് ശശി തരൂരിന്റെ ട്വീറ്റ്.
രാജ്യത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കൊപ്പം നരേന്ദ്ര മോഡി മികച്ച സാമ്പത്തിക വിദഗ്ധന്‍ ആണെന്ന സ്മൃതി ഇറാനിയുടെ പരാമര്‍ശം ഉള്‍പ്പെടുത്തിയാണ് ശശി തരൂരിന്റെ ട്വീറ്റ്. രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ആറ് വര്‍ഷത്തെ ഉയര്‍ന്ന നിലയിലെത്തിയെന്ന കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ട് വന്നത്. ഇതിന് പിന്നാലെയാണ് മോഡിയെ പരിഹസിച്ചുകൊണ്ട് തരൂര്‍ രംഗത്തെത്തിയത്.
ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഡിസംബറില്‍ 7.35 ശതമാനത്തിലേക്കാണ് കുതിച്ചു കയറിയത്. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉയര്‍ന്ന പരിധി ലക്ഷ്യം കടന്നാണ് 7.35-ലേക്ക് പണപ്പെരുപ്പം കുതിച്ചത്. നവംബറില്‍ 5.54 ശതമാനം ഉണ്ടായിരുന്ന അവസ്ഥയില്‍ നിന്നുമാണ് രണ്ട് ശതമാനത്തോളം കുതിച്ചു കയറി പണപ്പെരുപ്പം 7.39-ല്‍ എത്തിയത്. 2014 ജൂലൈക്ക് ശേഷമുണ്ടായ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പമാണിത്.
A “great economist “? Really?! pic.twitter.com/ABL8BuLI7U
— Shashi Tharoor (@ShashiTharoor) January 13, 2020
Discussion about this post