ഭോപ്പാല്‍: ബിജെപി നേതാവും ഭോപ്പാല്‍ എംപിയുമായ പ്രഗ്യ സിംഗ് ഠാക്കൂറിന്റെ വീട്ടില്‍ നിന്ന് ഒരു കത്തും തിരിച്ചറിയാനാകാത്ത ‘പൊടി’യും കണ്ടെത്തി. സംശയാസ്പദമായ സാഹചര്യത്തില്‍ ഉറുദുവില്‍ എഴുതിയ കത്താണ് കണ്ടെത്തിയത്.
പ്രഗ്യ സിംഗിന്റെ വീട്ടിലുള്ള ജോലിക്കാരാണ് കത്ത് ആദ്യം കണ്ടെത്തിയത്. ജോലിക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഫൊറന്‍സിക് വിദഗ്ധര്‍ക്കുമൊപ്പം ഭോപ്പാല്‍ പോലീസ് പ്രഗ്യ സിംഗിന്റെ വീട്ടിലേക്ക് എത്തി വീടും പരിസരവും പരിശോധിച്ചു. ശേഷം കത്തും പൊടിയും പോലീസ് ഫൊറന്‍സിക് സംഘത്തിന് കൈമാറി.
പ്രഗ്യ സിംഗ് ഠാക്കൂര്‍, പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര ആഭ്യന്ത മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുടെ ചിത്രം ഉള്‍പ്പെടുത്തിയുള്ളതാണ് കത്ത്. ചിത്രങ്ങളുടെ മുകളില്‍ കുറുകെ വരഞ്ഞിട്ടുണ്ട്. സംഭവത്തില്‍ ഭോപ്പാല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post