ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ ഡൽഹിയിലെ നിർഭയ കൂട്ടബലാൽസംഗ-കൊലപാതക കേസിലെ പ്രതികളായ വിനയ് ശർമ്മ, മുകേഷ് സിങ് എന്നിവർ നൽകിയ തിരുത്തൽ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഉച്ചക്ക് 1.45ന് ജസ്റ്റിസ് എൻവി രമണയുടെ ചേംബറിലാണ് ഹർജികൾ പരിഗണിക്കുക. ജസ്റ്റിസുമാരായ അരുൺ മിശ്ര, ആർഎഫ് നരിമാൻ, ആർ ഭാനുമതി, അശോക് ഭൂഷൺ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.
നേരത്തെ കേസിലെ നാല് പ്രതികൾക്കും ഡൽഹി പട്യാല കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നു. 22ന് രാവിലെ 7 മണിക്ക് വധശിക്ഷ നടപ്പാക്കാനാണ് ഉത്തരവ്. അതേസമയം, ഇപ്പോൾ പ്രതികൾ നൽകിയിരിക്കുന്ന തിരുത്തൽ ഹർജിയും തള്ളിയാൽ രാഷ്ട്രപതിക്ക് ദയാഹർജി നൽകുക മാത്രമാണ് ഇവർക്ക് രക്ഷപ്പെടാനുള്ള അവസാനത്തെ വഴി. 2
2012 ഡിസംബർ 16ന് ഓടിക്കൊണ്ടിരുന്ന ബസിൽ 23 കാരിയായ വിദ്യാർത്ഥിനിയെ ക്രൂരമായി കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും പിന്നീട് ചികിത്സയ്ക്കിടെ പെൺകുട്ടി മരിക്കുകയും ചെയ്ത കേസിലാണ് നാല് പ്രതികൾക്കും വധശിക്ഷ വിധിച്ചിരിക്കുന്നത്.
Discussion about this post