ലക്‌നൗ: ഉന്നാവോ കൂട്ടമാനഭംഗക്കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ പിതാവിനെ ചികിത്സിച്ച ഡോക്ടര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. പോലീസിന്റെ ക്രൂരമര്‍ദനത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവിനെ ചികിത്സിച്ച ഡോക്ടര്‍ പ്രശാന്ത് ഉപാധ്യായയെ ആണ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പോലീസ് മര്‍ദിച്ച പെണ്‍കുട്ടിയുടെ പിതാവിനെ പ്രഥമ ശുശ്രൂഷ നല്‍കിയത് ഡോക്ടര്‍ പ്രശാന്ത് ഉപാധ്യായ ആയിരുന്നു. വിട്ടയച്ചതിന് പിന്നാലെ പോലീസ് കസ്റ്റഡിയില്‍ വച്ചാണ് പെണ്‍കുട്ടിയുടെ പിതാവ് മരണപ്പെട്ടത്. ഈ കേസിന്റെ വിചാരണ ചൊവ്വാഴ്ച തുടങ്ങാനിരിക്കെയാണ് ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച രാവിലെ പ്രശാന്ത് ഉപാധ്യയയ്ക്ക് ശ്വാസതടസം അനുഭവപ്പെട്ടു. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയക്കും.