ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി വിളിച്ചു ചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം തുടങ്ങി. തൃണമൂല്‍ കോണ്‍ഗ്രസ്, ബിഎസ്പി, എഎപി, ശിവസേന,എസ്പി, ഡിഎംകെ എന്നീ പാര്‍ട്ടികള്‍ യോഗത്തിന് എത്തിയിട്ടില്ല.
കോണ്‍ഗ്രസിനെ കൂടാതെ 19 പാര്‍ട്ടികളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. എന്‍സിപി നേതാവ് ശരദ് പവാര്‍, ഇടത് നേതാക്കളായ സീതാറാം യെച്ചൂരി, ഡി രാജ തുടങ്ങിവരെത്തി. ജെഎംഎം നേതാവ് ഹെമന്ത് സോറന്‍, ആര്‍ജെഡി നേതാവ് മനോജ് ജാ, എല്‍ജെഡി നേതാവ് ശരത് യാദവ്, പികെ കുഞ്ഞാലിക്കുട്ടി, ആര്‍എസ്പി നേതാവ് ശത്രുജിത്ത് സിംഗ്, കേരളാ കോണ്‍ഗ്രസ് നേതാവ് തോമസ് ചാഴിക്കാടന്‍ തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. രാഹുല്‍ ഗാന്ധി, ഗുലാം നബി ആസാദ്, മന്മോഹന്‍ സിങ് തുടങ്ങിയവരും യോഗത്തിലുണ്ട്.
പൗരത്വ ഭേദഗതി നിയമവുമായി കേന്ദ്രം മുന്നോട്ട് പോകവെ പ്രതിഷേധം ശക്തമാക്കാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. ഇക്കാര്യത്തില്‍ തുടര്‍ നീക്കം ചര്‍ച്ച ചെയ്യാനാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ചത്. പ്രതിപക്ഷ പാര്‍ട്ടികള്‍ അധികാരത്തിലുള്ള സംസ്ഥാനങ്ങളില് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസ്സാക്കുന്നതും ചര്‍ച്ചയാകും.