ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ചാനല്‍ ചര്‍ച്ചയ്ക്ക് തെയാറാകണുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. പൗരത്വഭേദഗതി നിയമത്തെ വിമര്‍ശിക്കുന്ന അഞ്ച് പേരെ മോഡി തന്നെ തെരഞ്ഞെടുത്ത് സംവാദം നടത്തണുമെന്ന് പി ചിദംബരം ആവശ്യപ്പെട്ടു.
പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി പൊതുജനങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുന്നില്ല എന്ന ആരോപണം നിലനില്‍ക്കവെയാണ് പി ചിദംബരം ഇത്തരം ആവശ്യം ഉന്നയിച്ചത്.
‘മോഡി തന്റെ അഞ്ച് വിമര്‍ശകരെ തെരഞ്ഞെടുത്ത് സിഎഎയെക്കുറിച്ച് ടെലിവിഷനിലൂടെ ഒരു ചോദ്യോത്തര പരിപാടിക്ക് തയ്യാറാകണം. സിഎഎയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന സംശയങ്ങള്‍ക്ക് ഇതോടെ അവസാനമാകും. പ്രധാനമന്ത്രി പറയുന്നത് സിഎഎ ആളുകള്‍ക്ക് പൗരത്വം നല്കാന് ഉദ്ദേശിച്ചുള്ളതാണെന്നും അല്ലാതെ പൗരത്വം എടുത്തുകളയുന്നതല്ലെന്നുമാണ്.
നമ്മളില്‍ പലരും കരുതുന്നത് സിഎഎ എന്നാല്‍ എന്പിആറിന്റേയും എന്‍ആര്‍സിയുടേയും സംയോജനമാണ് എന്നാണ്. നിരവധി ആളുകളെ പൗരത്വം ഇല്ലാതാക്കുന്നതാണ് ഇതെന്നുമാണ്. മാത്രമല്ല പൗരത്വമില്ലാത്തവരെ പുറത്താക്കുമെന്ന് ആഭ്യന്തരമന്ത്രി തന്നെ വിശദീകരിച്ചതുമാണ്.
പ്രധാനമന്ത്രി ഉയര്‍ന്ന പ്ലാറ്റ്ഫോമുകളില്‍ മാത്രം സംസാരിക്കുകയും ചോദ്യങ്ങളെ അഭിമുഖീകരിക്കാതിരിക്കുകയും ചെയ്യുന്നു. എന്നാല്‍ ഞങ്ങള്‍ മാധ്യമങ്ങളിലൂടെ സംസാരിക്കുന്നു, മാധ്യമ പ്രവര്‍ത്തകരില്‍ നിന്ന് ചോദ്യങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാകുന്നു,” ചിദംബരം ട്വിറ്റില്‍ പറഞ്ഞു.
Discussion about this post