ന്യൂഡൽഹി: പുതിയ കരസേന മേധാവിയുടെ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടാൽ പാക് അധീന കാശ്മീർ തിരിച്ചുപിടിക്കുമെന്ന വാദത്തിനെതിരെ കോൺഗ്രസിന്റെ രൂക്ഷ വിമർശനം. സംസാരം കുറിച്ച് കൂടുതൽ ജോലിയെടുക്കൂ എന്ന് കരസേന മേധാവിയെ ഉപദേശിച്ചാണ് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി രംഗത്തെത്തിയിരിക്കുന്നത്. രസേന മേധാവി മനോജ് മുകുന്ദ് നരവനെയ്ക്കെതിരെയാണ് കോൺഗ്രസ് നേതാവിന്റെ ട്വീറ്റ്.
പാക് അധീന കാശ്മീരിന്റെ കാര്യത്തിൽ 1994ൽ പാർലമെന്റ് ഏകകണ്ഠമായി പ്രമേയം അംഗീകരിച്ചിട്ടുണ്ടെന്നും നടപടികൾ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം സർക്കാരിനുണ്ടെന്നും സർക്കാരിന് നിർദേശം നൽകാനാകുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഇനി പാക് അധിനിവേശ കാശ്മീരിൽ എന്തെങ്കിലും നടപടികൾ സ്വീകരിക്കാൻ താങ്കൾക്ക് താത്പര്യമുണ്ടെങ്കിൽ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫുമായോ പ്രധാനമന്ത്രിയുമായോ സംസാരിക്കൂവെന്നും ചൗധരി നിർദേശിക്കുന്നു.
കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കരസേനാ മേധാവി പാക് അധീന കാശ്മീരിനെ കുറിച്ച് പരാമർശം നടത്തിയത്. സർക്കാർ ആവശ്യപ്പെട്ടാൽ പാക് അധീന കാശ്മീരിൽ എന്ത് ദൗത്യത്തിനും സേന തയ്യാറാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
Discussion about this post