മുംബൈ: ഇന്ത്യയില്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക നിയന്ത്രണത്തില്‍ തന്റെ അഭിപ്രായം തുറന്ന് പറഞ്ഞ് നൊബേല്‍ സമ്മാന ജേതാവ് അഭിജിത് ബാനര്‍ജി. ഇന്ത്യയില്‍ സാമ്പത്തിക നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനോടു തനിക്ക് ഒട്ടും യോജിപ്പില്ലെന്ന് അഭിജിത് ബാനര്‍ജി തുറന്ന് പറഞ്ഞു.
ധനക്കമ്മി കൂടിയിട്ടുണ്ടെങ്കിലും ഇനി വര്‍ധിക്കാനുള്ള സാധ്യത വിരളമാണെന്ന് അഭിജിത് പറഞ്ഞു. വിദ്യാഭ്യാസ മേഖലയ്ക്കായുള്ള വിഹിതത്തില്‍ 3000 കോടി വെട്ടിക്കുറയ്ക്കുന്നതു ശരിയല്ല. വിദ്യാഭ്യാസ മേഖലയ്ക്കുള്ള ബജറ്റ് വിഹിതത്തില്‍ കൂടുതല്‍ തുകയും പെന്‍ഷനും വേതനത്തിനുമാണ് ചെലവിടുന്നതെന്നും അഭിജിത് വ്യക്തമാക്കി.
സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യയനം സ്വകാര്യ സ്‌കൂളുകളേക്കാള്‍ മെച്ചപ്പെടുത്താനാകുമെന്നും ഈ വിഷയത്തില്‍ ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ കൈവരിച്ച നേട്ടം മാതൃകാപരമെന്നും അഭിജിത് ബാനര്‍ജി ചൂണ്ടിക്കാട്ടി.
Discussion about this post