ലഖ്‌നൗ: പൗരത്വ ഭേദഗതി നിയമം പാകിസ്താനും പാസാക്കണമെന്ന് ബിജെപി എംഎല്‍എ വിക്രം സൈനി. പാകിസ്താന്‍ ഈ നിയമം നടപ്പിലാക്കി ഇന്ത്യയില്‍ ‘പീഡിപ്പിക്കപ്പെടുന്ന’ മുസ്ലിംകളെ തങ്ങളുടെ രാജ്യത്തേക്ക് കൊണ്ടുപോകണമെന്നും വിക്രം സൈനി പറഞ്ഞു.
ഉത്തര്‍പ്രദേശിലെ ഖത്തൗലിയില്‍ നിന്നുള്ള ബിജെപി എംഎല്‍എയാണ് വിക്രം സൈനി. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് വിക്രം സൈനി വിവാദ പ്രസ്താവന നടത്തിയത്. ഇതുപോലുള്ള ഒരു നിയമം പാകിസ്താനും കൊണ്ടുവരിക. എന്നിട്ട് ഇവിടെ ജീവിക്കുന്ന, ദുരിതമനുഭവിക്കുന്ന മുസ്ലിംകള്‍ക്ക് പാകിസ്താനില്‍ പൗരത്വം നല്‍കണമെന്നായിരുന്നു നേതാവിന്റെ വിവാദ പ്രസ്താവന.
ഇന്ത്യയും പാകിസ്താനും പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങളെ കൈമാറണമെന്നും വിക്രം സൈനി പറഞ്ഞു. സംഭവം വിവാദമായതോടെ നിരവധി പേര്‍ നേതാവിനെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തി.
#Watch Khatauli BJP MLA Vikram Saini says,"Pak ko bhi aisa kanoon banana chahiye jo muslim yahan par pidit hain unko Pak me nagarikta deni chahiye, adla badli kar lo,jo vahan pidit hain voh Hindustan aa jane chahiye, jo yahan pidit hain vo Pak chale jayen kaun rok raha hai." #CAA pic.twitter.com/P40QGsoD4L
— ANI UP (@ANINewsUP) January 10, 2020
Discussion about this post