ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ നിന്ന് ഉത്തരവ് ലഭിച്ചാല്‍ പാക് അധീന കാശ്മീര്‍ തിരിച്ചുപിടിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കരസേനാ മേധാവി മനോജ് മുകുന്ദ് നാരാവ്നെ. പാര്‍ലമെന്റ് ആവശ്യപ്പെട്ടാല്‍ പാക് അധീന കാശ്മീര്‍ ഇന്ത്യയുടെ ഭാഗമാകുമെന്ന് കരസേനാ മേധാവി പറഞ്ഞു.
വാര്‍ത്താസമ്മേളനത്തിലാണ് സൈനിക മേധാവി ഇക്കാര്യം വ്യക്തമാക്കിയത്. പാക് അധീന കാശ്മീര്‍ ഏറെക്കാലമായി പരിഗണനയിലാണ്. പാക് അധീന കാശ്മീര്‍ ഇന്ത്യയുടെ ഭാഗമാകണമെന്ന് പാര്‍ലമെന്റ് ആവശ്യപ്പെട്ടാല്‍ തീര്‍ച്ചയായും സൈന്യം നടപ്പാക്കും. ചൈന അതിര്‍ത്തിയിലെ വെല്ലുവിളികള്‍ നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനയാണ് സൈന്യത്തെ നയിക്കുന്നത്. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങളാണ് നമ്മെ നയിക്കുന്നത്. അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം വിപുലമാക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് വടക്കന്‍ അതിര്‍ത്തിയിലെ വെല്ലുവിളികള്‍ നേരിടാന്‍ ഇന്ത്യന്‍ സൈന്യം തയ്യാറാണെന്ന് കരസേന മേധാവി വ്യക്തമാക്കിയത്.
Discussion about this post