നിര്‍ഭയ കേസ്; പ്രതികളെ തൂക്കിക്കൊന്നാല്‍ ലഭിക്കുന്ന തുക മകളുടെ കല്യാണത്തിന് വേണ്ടി ഉപയോഗിക്കുമെന്ന് ആരാച്ചാര്‍

ജനുവരി 22 നാണ് പ്രതികളായ അക്ഷയ് സിങ്, പവന്‍ ഗുപ്ത, വിനയ് സിങ്, മുകേഷ് സിങ് എന്നിവരെ തൂക്കിലേറ്റുക

മീററ്റ്: രാജ്യത്തെ നടുക്കിയ നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് കഴിഞ്ഞ ദിവസമാണ് കോടതി വധശിക്ഷ വിധിച്ചത്. ജനുവരി 22 നാണ് പ്രതികളായ അക്ഷയ് സിങ്, പവന്‍ ഗുപ്ത, വിനയ് സിങ്, മുകേഷ് സിങ് എന്നിവരെ തൂക്കിലേറ്റുക. പട്യാല കോടതിയാണ് മരണ വാറണ്ട് പുറപ്പെടുവിച്ചത്.പവന്‍ ജലാദ് എന്ന ആരാച്ചാരാണ് പ്രതികളെ തൂക്കിക്കൊല്ലുന്നത്.

നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിക്കൊന്നാല്‍ ലഭിക്കുന്ന ഒരു ലക്ഷം രൂപ തന്റെ മകളുടെ കല്യാണത്തിന് വേണ്ടി ഉപയോഗിക്കുമെന്നാണ് ആരാച്ചാര്‍ പവന്‍ ജലാദ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. മകള്‍ക്ക് കല്യാണ പ്രായമായിട്ടും അവളെ കല്യാണം കഴിപ്പിച്ച് അയക്കാനുള്ള കാശ് കൈയിലുണ്ടായിരുന്നില്ല. തന്നെ ഈ ദൗത്യത്തിന് തെരഞ്ഞെടുത്തതിന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നന്ദി. ജീവിതത്തിലെ ഒരു പുതിയ ഉടമ്പടിയാണ് ഈ തൂക്കികൊല്ലല്ലെന്നുമാണ് 57 കാരനായ പനന്‍ ജലാദ് വ്യക്തമാക്കിയത്.

‘ഈ മാസം 22ാം തീയതിക്ക് വേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്. വരുന്ന ദിവസം തന്നെ തിഹാര്‍ ജയിലിലേക്ക് എന്നെ പോലീസുകാര്‍ കൊണ്ട് പോകും. എത്രയും പെട്ടെന്ന് അവിടെ എത്താനായാല്‍ സാധിച്ചാല്‍ കൂടുതല്‍ പ്രാവശ്യം എനിക്ക് റിഹേഴ്സല്‍ ചെയ്ത് നോക്കാം. എന്നാലേ തൂക്കി കൊല്ലുന്ന ദിവസം എല്ലാം നന്നായി നടക്കൂ’ എന്നാണ് പവന്‍ ജലാദ് പറയുന്നത്.

Exit mobile version