ന്യൂഡൽഹി: ജവാഹർലാൽ നെഹ്റു സർവകലാശാലയിലെ ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെ സന്ദർശിച്ച് ഐക്യദാർഢ്യം അറിയിച്ച ബോളിവുഡ് നടി ദീപിക പദുകോണിനോട് പ്രതികാരം തീർത്ത് കേന്ദ്ര സർക്കാർ. ദീപിക അഭിനയിച്ച പരസ്യം പിൻവലിച്ചാണ് കേന്ദ്ര സർക്കാരിന്റെ പ്രതികാരം.
നൈപുണ്യവികസന മന്ത്രാലയത്തിന്റെ വെബ്സൈറ്റിലുണ്ടായിരുന്ന പരസ്യമാണ് പിൻവലിച്ചത്. ഭിന്നശേഷിക്കാർക്കുള്ള തുല്യാവസരങ്ങളെക്കുറിച്ചാണ് 40 സെക്കന്റുള്ള വീഡിയോയിൽ ദീപിക പറയുന്നത്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ‘ഛപാക്’ എന്ന സിനിമയിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ദീപികയെവെച്ച് മന്ത്രാലയം പരസ്യമിറക്കുകയായിരുന്നു.
ജെഎൻയു സന്ദർശനത്തിനുശേഷം വീഡിയോ സൈറ്റുകളിൽ ഈ പരസ്യം കാണാനില്ല. ഇതോടെ ഇക്കാര്യം സോഷ്യൽമീഡിയയിലും വലിയ ചർച്ചയായിരിക്കുകയാണ്. ചൊവ്വാഴ്ചയാണ് ദീപിക ജെഎൻയു സന്ദർശിച്ചത്.
Discussion about this post