ന്യൂഡല്‍ഹി: രാജ്യത്ത് പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം ആളിക്കത്തുന്നതിനിടെ നിയമം നിലവില്‍ വന്നതായി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി. പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭങ്ങളും എതിര്‍പ്പും ശക്തമാകുമ്പോഴും കേന്ദ്രം മുന്നോട്ട് തന്നെയാണ്. നിയമം പാസാക്കുന്നതിന് മുമ്പ് സംസ്ഥാനങ്ങളുമായി ആവശ്യമായ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നതാണ് കേന്ദ്രത്തിന്റെ നിലപാട്.
പൗരത്വ ഭേദഗതി നിയമം നിലവില്‍ വന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. നിയമം ഇന്ന് മുതല്‍ നിലവില്‍ വന്നതായാണ് വിജ്ഞാപനത്തില്‍ പറയുന്നത്. സുപ്രീം കോടതിയിലെ ഹര്‍ജികള്‍ തീര്‍പ്പാകുന്നത് വരെ കാത്തിരിക്കേണ്ടതില്ലെന്ന നിയമോപദേശം ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ചിരുന്നു.
നിയമം പാസാക്കുന്നതിന് മുമ്പ് സംസ്ഥാനങ്ങളുമായി ചര്‍ച്ചകള്‍ നടത്തിയതിനാല്‍ വിജ്ഞാപനമിറക്കുന്നതിന് മുമ്പ് കൂടിയാലോചന നടത്തേണ്ടതില്ലെന്നായിരുന്നു നേരത്തെ തന്നെ കേന്ദ്രത്തിന്റെ നിലപാട്. സുപ്രീം കോടതിയില്‍ നിന്ന് സ്റ്റേയും ഇല്ലാത്ത സാഹചര്യത്തില്‍ മുന്നോട്ട് പോകാന്‍ ഇനി താമസിക്കേണ്ടതില്ലെന്നാണ് കേന്ദ്രം അറിയിച്ചത്.
Ministry of Home Affairs: Central Government appoints the 10th day of January, 2020, as the date on which the provisions of the Citizenship Amendment Act shall come into force. pic.twitter.com/QMKYdmHHEk
— ANI (@ANI) January 10, 2020
Discussion about this post