അഫ്ഗാനിസ്ഥാനില്‍ നിന്നും കാശ്മീരിലേക്ക് തീവ്രവാദികള്‍ നുഴഞ്ഞു കയറാന്‍ സാധ്യത; മുന്നറിയിപ്പുമായി അധികൃതര്‍

അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള തീവ്രവാദികളുടെ സംഘമാണ് കാശ്മീരിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നത് എന്നാണ് ബിഎസ്എഫ് നല്‍കുന്ന മുന്നറിയിപ്പ്.

ശ്രീനഗര്‍: കാശ്മീരിലേക്ക് തീവ്രവാദികള്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നുവെന്ന മുന്നറിയിപ്പ് നല്‍കി അധികൃതര്‍. ബിഎസ്എഫ് വൃത്തങ്ങളെ ഉദ്ധരിച്ച് ചില ദേശീയമാധ്യമങ്ങളാണ് തീവ്രവാദികള്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള തീവ്രവാദികളുടെ സംഘമാണ് കാശ്മീരിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നത് എന്നാണ് ബിഎസ്എഫ് നല്‍കുന്ന മുന്നറിയിപ്പ്.

അതിനിടെ നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ ഷെല്ലാക്രമണം നടത്തി. പൂഞ്ചിലെ ഗുല്‍പൂരിലാണ് പാകിസ്താന്‍ ഷെല്ലാക്രമണം നടത്തിയത്. പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.

Exit mobile version