പൗരത്വ നിയമ ഭേദഗതി; കൊല്‍ക്കത്തയില്‍ എത്തുന്ന മോഡിക്കെതിരെ വന്‍ പ്രതിഷേധത്തിന് ആഹ്വാനം

ശനി, ഞായര്‍ ദിവസങ്ങളിലെ നാല് പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കാനിരിക്കെയാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ കൊല്‍ക്കത്തയില്‍ വന്‍ പ്രതിഷേധത്തിന് ആഹ്വാനം. ശനി, ഞായര്‍ ദിവസങ്ങളിലെ നാല് പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കാനിരിക്കെയാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രിയെ വഴിയില്‍ തടയുമെന്നാണ് പ്രതിഷേധക്കാരുടെ മുന്നറിയിപ്പ്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന വിവിധ സംഘടനകളാണ് കൊല്‍ക്കത്തയില്‍ മോഡിക്കെതിരെ പ്രതിഷേധം ആഹ്വാനം ചെയ്തിരിക്കുന്നത്.
17 ഇടത് പാര്‍ട്ടികളുടെ സംയുക്ത ഫോറവും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

കൊല്‍ക്കത്ത നഗരത്തില്‍ മാത്രമല്ല കേന്ദ്രങ്ങളിലും പ്രതിഷേധത്തിന് ആഹ്വാനം നല്‍കിയിട്ടുണ്ടെന്ന് മുതിര്‍ന്ന നേതാവും പിബി അംഗവും ഇടതുമുന്നണി കണ്‍വീനറുമായ ബിമന്‍ ബോസ് അറിയിച്ചു.

നേരത്തെ, പൗരത്വ പ്രതിഷേധം കത്തുന്ന സാഹചര്യത്തില്‍ അസമിലെ ഗുവാഹത്തി സന്ദര്‍ശനം പ്രധാനമന്ത്രി നരേന്ദ്രമോഡി റദ്ദാക്കിയിരുന്നു. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ഉദ്ഘാടനമാണ് മോഡി റദ്ദാക്കിയത്.

Exit mobile version