ന്യൂഡല്‍ഹി: ജെഎന്‍യു സന്ദര്‍ശിച്ച ബോളിബുഡ് താരം ദീപിക പദുക്കോണിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് ഗോപാല്‍ ഭാര്‍ഗവ. നടികള്‍ മുംബൈയില്‍ വെറുതെ ഡാന്‍സ് കളിച്ചാല്‍ മതിയെന്നും രാഷ്ട്രീയകാര്യങ്ങളില്‍ ഇടപെടേണ്ടതില്ലെന്നുമാണ് ബിജെപി നേതാവ് പറഞ്ഞത്.
അവരെ പോലെയുള്ള ഒരുപാട് പേര്‍ ഇപ്പോഴുണ്ട്. അവര്‍ക്ക് രാഷ്ട്രീയമാണ് വേണ്ടതെങ്കില്‍ രാഷ്ട്രീയത്തില്‍ ഇറങ്ങി തെരഞ്ഞെടുപ്പില്‍ മത്സരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം, ജെഎന്‍യു സന്ദര്‍ശിച്ച നടി ദീപിക പദുകോണിനെ രൂക്ഷമായി വിമര്‍ശിച്ച് നടനും ബിജെപി നേതാവുമായ ഗജേന്ദ്ര ചൗഹാന്‍ രംഗത്ത് വന്നിരുന്നു. പുതിയ സിനിമയുടെ പ്രചാരണമാണ് ദീപികയുടെ ലക്ഷ്യമെന്നും ജെഎന്‍യുവില്‍ പോയതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും ചൗഹാന്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസമാണ് ദീപിക ജെഎന്‍യു ക്യാമ്പസിലെത്തിയത്. ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി നേതാവ് ഐഷി ഘോഷിന് മുന്നില്‍ കൈകൂപ്പി നില്‍ക്കുന്ന ദീപികയുടെ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെ ദീപികയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നിരവധി പേരാണ് രംഗത്ത് എത്തിയത്. ഇതേതുടര്‍ന്ന് ദീപികയുടെ ഏറ്റവും പുതിയ ചിത്രമായ ഛപാക് ബഹിഷ്‌കരിക്കണമെന്ന് ഒരു കൂട്ടര്‍ ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തിരുന്നു.
Discussion about this post