ഹരിദ്വാര്‍: ക്ലീന്‍ ഗംഗ എന്ന ആവശ്യമുന്നയിച്ച് നാലു മാസത്തോളമായി ഉപവാസ സമരം നടത്തിവന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രഫ. ജിഡി അഗര്‍വാള്‍ അന്തരിച്ചു. 87 വയസ്സായിരുന്നു. ജൂണ്‍ 22 മുതലാണ് ഇദ്ദേഹം ഉപവാസം ആരംഭിച്ചത്.
മരണം സംഭവിച്ചത് ഋഷികേഷിലെ എയിംസ് ആശുപത്രിയില്‍ ഇന്ന് ഉച്ചയോടെയാണ്. ഹൃദയാഘാതമാണ് മരണകാരണം. ഉപവാസ കാലയളവില്‍ തേന്‍ ചേര്‍ത്തുള്ള വെള്ളം കുടിക്കുക മാത്രമാണ് അദ്ദേഹം ചെയ്തിരുന്നത്.
ഗംഗാ നദിയിലെ ഖനന ജല വൈദ്യുത പദ്ധതികള്‍ നിരോധിണമെന്നും ഗംഗ വൃത്തിയാക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. നേരത്തെ ജിഡി അഗര്‍വാള്‍ കാന്‍പുര്‍ ഐഐടിയിലെ പ്രഫസറായിരുന്നു. ഗംഗാ നദിക്കുവേണ്ടി ഇതിനുമുമ്പും അദ്ദേഹം നിരവധി സമരങ്ങള്‍ ചെയ്തിട്ടുണ്ട്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഉത്തരാഖണ്ഡ് പോലീസ് ബലം പ്രയോഗിച്ച് കഴിഞ്ഞ ദിവസം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.