ബംഗളൂരു: ബംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം. തീര്‍ത്ഥാടക സംഘം സഞ്ചരിച്ച വാഹനം ബംഗളൂരു നെലമംഗലത്ത് അപകടത്തില്‍ പെടുകയായിരുന്നു. പുലര്‍ച്ചെയായിരുന്നു അപകടം നടന്നത്.
അപകടത്തില്‍പ്പെട്ട് മൂന്ന് കാസര്‍കോട് സ്വദേശികളാണ് മരിച്ചത്. വാഹനത്തില്‍ ആകെ ഒന്‍പത് പേരാണ് ഉണ്ടായിരുന്നത്. മഞ്ചേശ്വരം സ്വദേശി അക്ഷയ്, അങ്ങാടിപ്പടവ് സ്വദേശി മോനപ്പ മേസ്ത്രി, ബെജ്ജ സ്വദേശി കിഷന് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു.
കാര്‍ ഡിവൈഡറില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ശബരിമല, തിരുപ്പതി സന്ദര്‍ശനം കഴിഞ്ഞ് കൊല്ലൂരിലേക്ക് പോകുന്ന വഴിയാണ് ബംഗളൂരു ഹാസന് ദേശീയപാതയില്‍ വാഹനം അപകടത്തില്‍പെട്ടത്. പരുക്കേറ്റവരെ ഗുഡേ മാരഹല്ലിയിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Discussion about this post