ബോളിവുഡ് താരം അക്ഷയ് കുമാറിനെതിരെ പരാതി. പരസ്യ ചിത്രത്തില്‍ മറാത്ത സമുദായത്തെ അപമാനിച്ചുവെന്നാണ് ആരോപിണം. മുംബൈയിലെ വോളി സ്റ്റേഷനിലാണ് മറാത്ത സമുദായത്തെ അപമാനിച്ചു എന്ന പേരില്‍ അക്ഷയ്കുമാറിനെതിരെ പരാതി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സൂര്യകാന്ത് ജാദവ് എന്ന വ്യക്തിയാണ് താരത്തിനെതിരെ പരാതി നല്‍കിയത്.
അക്ഷയ് കുമാര്‍ അഭിനയിച്ച ‘നിര്‍മ്മ’ വാഷിങ് പൗഡറിന്റെ പരസ്യമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. പരസ്യ ചിത്രത്തില്‍ മറാത്ത രാജാവായിട്ടാണ് അക്ഷയ് കുമാര്‍ എത്തുന്നത്. യുദ്ധത്തിനു ശേഷം രാജ കൊട്ടാരത്തിലെത്തുന്ന അക്ഷയ് കുമാര്‍ വസ്ത്രം ‘നിര്‍മ്മ’ ഉപയോഗിച്ച് അലക്കുന്നതാണ് പരസ്യത്തിന്റെ ഇതിവൃത്തം.
കഴിഞ്ഞ ദിവസം ‘നിര്‍മ്മ’ ബഹിഷ്‌കരിക്കുക എന്ന രീതിയിലുള്ള ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയിരുന്നു. അക്ഷയ് കുമാറിനോട് ചരിത്രം പഠിക്കാനും തങ്ങളുടെ വീരനായകരെ കളിയാക്കുകയല്ല വേണ്ടതെന്നും പറഞ്ഞു കൊണ്ടാണ് നിരവധി കമന്റുകളും വന്നിരിക്കുന്നത്.