ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജുമാ മസ്ജിദ് തകര്‍ക്കാന്‍ ആഹ്വാനം ചെയ്ത് ബിജെപി എംപി സാക്ഷി മഹാരാജ്. മസ്ജിദിലെ ഗോവണിപ്പടിയ്ക്കടിയില്‍ നിന്ന് വിഗ്രഹം കിട്ടിയില്ലെങ്കില്‍ തന്നെ തൂക്കിക്കൊല്ലാമെന്നും സാക്ഷി പറഞ്ഞു.
മുഗള്‍ ഭരണകാലത്ത് ക്ഷേത്രങ്ങള്‍ തകര്‍ത്താണ് 3000 പള്ളികള്‍ നിര്‍മ്മിച്ചത്. ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയാണ് മുഗള്‍ രാജാക്കന്മാര് ഭരിച്ചതെന്നും സാക്ഷി ആരോപിച്ചു.
അയോധ്യയിലെ രാമക്ഷേത്രനിര്‍മ്മാണം സംബന്ധിച്ച് ബിജെപിക്ക് വ്യക്തമായ നിലപാടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ബിഎസ്പി അധ്യക്ഷ മായാവതിയും എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവും നിലപാട് വ്യക്തമാക്കണമെന്ന് സാക്ഷി മഹാരാജ് ആവശ്യപ്പെട്ടു.
ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ നിന്നുള്ള എംപിയാണ് സാക്ഷി മഹാരാജ്. മുന്‍പും വര്‍ഗീയ വിദ്വേഷം നിറഞ്ഞ പരാമര്‍ശങ്ങള്‍ സാക്ഷി നടത്തിയിരുന്നു. രാജ്യത്തെ മുസ്ലിംകളുടെ മൃതദേഹം കുഴിച്ചിടുന്നതിന് പകരം കത്തിക്കണ അദ്ദേഹത്തിന്റെ പ്രസ്താവന വിവാദമായിരുന്നു. ജനസംഖ്യാവര്‍ധനവിന് കാരണം ഹിന്ദുക്കളല്ല, അത് നാല് ഭാര്യമാരും 40 മക്കളും വേണമെന്ന സങ്കല്പത്തെ പിന്തുണയ്ക്കുന്നവരാണെന്ന സാക്ഷി മഹാരാജിന്റെ പരാമര്‍ശവും വിവാദമായിരുന്നു.
Discussion about this post