ബംഗളൂരു: ഭരണഘടനാവിരുദ്ധമായ പൗരത്വ നിയമ ഭേദഗതി സുപ്രീംകോടതി ഇടപെട്ട് ഉടൻ പിൻവലിക്കണമെന്നു നൊബേൽ സമ്മാന ജേതാവ് അമർത്യ സെൻ. ഒരാൾ എവിടെ ജനിച്ചെന്നതും എവിടെ ജീവിച്ചു എന്നതുമാണ് പൗരത്വത്തിന് അടിസ്ഥാനമാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എന്റെ വായനയിൽ ഈ നിയമം ഭരണഘടനാവ്യവസ്ഥയെ ലംഘിക്കുന്നതാണ്. മതപരമായ വ്യത്യാസങ്ങളല്ല പൗരത്വത്തിന് അടിസ്ഥാനം. ഇത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതോടൊപ്പം, രാജ്യത്തിന് പുറത്ത് പീഡനമനുഭവിക്കുന്ന ഹിന്ദുക്കൾ സഹാനുഭൂതി അർഹിക്കുന്നതായും അവരുടെ കാര്യം പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജെഎൻയുവിൽ നടന്ന അക്രമസംഭവങ്ങൾക്ക് കാരണം സർവകലാശാല അധികൃതരുടെ വീഴ്ചയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജെഎൻയുവിൽ പുറത്തുനിന്നുള്ളവരെ തടയാൻ അധികൃതർക്ക് കഴിയാതിരുന്നതും പോലീസുമായുള്ള ആശയവിനിമയത്തിൽ സംഭവിച്ച വീഴ്ചയുമാണ് അക്രമത്തിലേക്ക് നയിച്ചതെന്നും അമർത്യസെൻ കുറ്റപ്പെടുത്തി.
Discussion about this post