അബുദാബി: ഇറാന് മിന്നലാക്രമണത്തിന് പിന്നാലെ യുഎഇ വിമാനക്കമ്പനികളായ എമിറേറ്റ്സും ഫ്ലൈ ദുബായിയും ബാഗ്ദാദിലേക്കുള്ള സര്‍വീസുകള്‍ റദ്ദ് ചെയ്തു. ഇറാഖിലെ രണ്ട് യുഎസ് സൈനിക താവളങ്ങളിലേക്ക് ഇറാന് മിസൈലാക്രണം നടത്തിയതിന് പിന്നാലെയാണ് ബുധനാഴ്ച രാവിലെയാണ് വിമാനക്കമ്പനികള്‍ സര്‍വ്വീസ് നിര്‍ത്തിയതായി അറിയിച്ചത്. ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെയ്ക്കണമെന്ന് അമേരിക്കയും തങ്ങളുടെ വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ദുബായില്‍ നിന്ന് ബാഗ്ദാദിലേക്കുള്ള ഇകെ 943, ബാഗ്ദാദില്‍ നിന്ന് ദുബായിലേക്കുള്ള ഇകെ 944 എന്നീ സര്‍വീസുകള്‍ റദ്ദാക്കിയതായാണ് എമിറേറ്റ്സ് വക്താവ് അറിയിച്ചത്.
അതേസമയം, ആവശ്യമെങ്കില്‍ സര്‍വ്വീസുകളില്‍ മാറ്റം വരുത്തും. യാത്രക്കാരുടെയും ജീവനക്കാരുടെയും വിമാനങ്ങളുടെയും സുരക്ഷയാണ് തങ്ങളുടെ പ്രഥമ പരിഗണന. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും എമിറേറ്റ്സ് അറിയിച്ചിട്ടുണ്ട്. അതേസമയം ഇറാഖിലെ മറ്റ് നഗരങ്ങളായ നജഫ്, ബസറ എന്നിവിടങ്ങളിലേക്ക് ഫ്ലൈ ദുബായ് സര്‍വീസുകള്‍ നടത്തുന്നുണ്ട്.
ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ഇറാഖിലെ ഇര്‍ബിലിലേയും അല്‍ അസദിലേയും രണ്ട് യുഎസ് സൈനിക താവളങ്ങളില്‍ ഇറാന് മിന്നലാക്രമണം നടത്തിയത്. ഏകദേശം 12ലധികം ബാലസ്റ്റിക് മിസൈലുകള്‍ യുഎസ് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി പ്രയോഗിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ എത്രത്തോളം നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമല്ല. യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ മരണനാനന്തര ചടങ്ങുകള്‍ നടന്ന് വരുന്നതിനിടെയാണ് ഇറാന്റെ നേരിട്ടുള്ള സൈനിക നടപടി.
Discussion about this post