കൊല്‍ക്കത്ത: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്തസമിതി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് രാജ്യത്തിന്റെ പലഭാഗത്തും പൂര്‍ണ്ണമാണ്. ചിലയിടങ്ങളില്‍ കല്ലെറിയുകയും ബസുകള്‍ തടയുകയും ചെയ്തു.
ഇതിനിടെ ഹെല്‍മെറ്റ് ധരിച്ച് ബസ് ഓടിക്കുന്ന ഡ്രൈവറുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പശ്ചിമ ബംഗാളിലെ സിലിഗുരിയിലാണ് ഡ്രൈവര്‍ ഹെല്‍മെറ്റ് ധരിച്ച് ബസ് ഓടിക്കുന്നത്.
പണിമുടക്കിനെ തുടര്‍ന്ന് ചിലയിടങ്ങളില്‍ ബസുകള്‍ തടയുകയും കല്ലെറിയുകയും ചെയ്തതിനെ തുടര്‍ന്നാണ് ഡ്രൈവര്‍ വ്യത്യസ്ത രീതി പരീക്ഷിച്ചത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ സഹായിക്കാന്‍ 22 ശതമാനത്തില്‍ കൂടുതല്‍ ബസുകള്‍ ഇന്ന് ഓടുന്നുണ്ടെന്ന് പശ്ചിമ ബംഗാള്‍ ഗതാഗത വകുപ്പ് അറിയിച്ചു.
Siliguri: A North Bengal State Transport Corporation(NBSTC) bus driver wears a helmet in wake of protests during #BharatBandh called by ten trade unions against 'anti-worker policies of Central Govt' #WestBengal pic.twitter.com/ZCbe7uRq4m
— ANI (@ANI) January 8, 2020