ലഖ്നൗ: സ്വാതന്ത്ര്യ സമര സേനാനി ഷഹീദ് അഷ്ഫാക്കുള്ള ഖാന്റെ പേരില്‍ മൃഗശാല നിര്‍മ്മിക്കാന്‍ ഒരുങ്ങി യോഗി സര്‍ക്കാര്‍. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തിലാണ് മൃഗശാല നിര്‍മ്മിക്കാന്‍ യോഗിസര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.
സുവോളജിക്കല്‍ ഗാര്ഡന് നിര്‍മ്മാണത്തിനായി 234 കോടി രൂപ നീക്കിവയ്ക്കും. 121 ഏക്കറിലുള്ള മൃഗശാല ഗോരഖ്പൂരിലാകും നിര്‍മ്മിക്കുക. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുക, തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുക തുടങ്ങിയവയാണ് മൃഗശാല നിര്‍മ്മിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.
വന്യജീവികളുടെ സംരക്ഷണമാണ് സുവോളജിക്കല്‍ ഗാര്‍ഡന്റെ ലക്ഷ്യം. നിലവില്‍ ഉത്തര്‍പ്രദേശില്‍ രണ്ട് സുവോളജിക്കല്‍ ഗാര്‍ഡനുകളുണ്ട്. ഒന്ന് ലഖ്നൗവിലും മറ്റൊന്ന് കാണ്‍പൂരിലും. ഇത് ഗോരഖ്പൂരിന് ഒരു അന്താരാഷ്ട്ര ഐഡന്റിറ്റി നല്‍കുകയും വന്യജീവി സംരക്ഷണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നും കാബിനറ്റ് മന്ത്രിയും സര്‍ക്കാര്‍ വക്താവുമായ ശ്രീകാന്ത് ശര്‍മ പറഞ്ഞു.
Discussion about this post