മുംബൈ: ആഗോളവിപണിയില്‍ കുതിച്ചുയര്‍ന്ന് ക്രൂഡ് ഓയില്‍ വില. ഇറാഖിലെ അമേരിക്കന്‍ സൈനികതാവളങ്ങള്‍ ലക്ഷ്യമാക്കി ഇറാന് മിസൈലാക്രമണം നടത്തിയതിന് പിന്നാലെയാണ് ആഗോള വിപണയില്‍ ക്രൂഡോയില്‍ വില കുതിച്ചുയര്‍ന്നത്.
ബ്രെന്റ് ക്രൂഡ് ബാരലിന്റെ വില 70.71ഡോളര്‍ ആയി കൂടി. നാല് ശതമാനം വില വര്‍ധനയാണ് ആഗോളവിപണിയില്‍ ക്രൂഡ് ഓയിലിന് ഉണ്ടായിരിക്കുന്നത്. ഇതേതുടര്‍ന്ന് ആശങ്കയിലായിരിക്കുകയാണ് ഇന്ത്യയും. ഇതിന്റെ പ്രതിഫലനമെന്നോണം ഇന്ത്യയിലും ഇന്ധനവില വര്‍ധിക്കുകയാണ്.
കേരളത്തില്‍ ഇന്നും പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. കൊച്ചിയില്‍ പെട്രോളിന് അഞ്ച് പൈസ കൂടി ലിറ്ററിന് 77.76 ആയി. ഡീസലിന് 12 പൈസ കൂടി 77.76 ആയി. ജനുവരിയില്‍ മാത്രം പെട്രോളിന് 54 പൈസയും ഡീസലിന് 80 പൈസയുമാണ് കൂടിയത്. രൂപയുടെ മൂല്യത്തകര്‍ച്ചയും എണ്ണവില ഉയരാന്‍ ഇടയാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
ക്രൂഡോയില്‍ വിലയില്‍ കൂടാതെ ആഗോളതലത്തില്‍ ഓഹരി വിപണികളിലും ഇറാന്-യുഎസ് സംഘര്‍ഷം സൃഷ്ടിച്ച സമ്മര്‍ദ്ദം പ്രതിഫലിക്കുന്നുണ്ട്. മിസൈല്‍ ആക്രമണ വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ ജാപ്പനിലെ ടോക്കിയോ ഓഹരിസൂചികയില്‍ ഇടിവ് രേഖപ്പെടുത്തി.
Discussion about this post