ലഖ്നൗ: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കെതിരെ ഗുരുതരമായ ആരോപണവുമായി ഉത്തർപ്രദേശിലെ ബിജെപി നേതാവ് സ്വതന്ത്ര ദേവ് സിങ്. ഉത്തർപ്രദേശിൽ ആക്രമണം സൃഷ്ടിക്കാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പ്രിയങ്ക ഗുണ്ടകളെ കൊണ്ടുവരികയാണെന്ന് സിങ് ആരോപിച്ചു.
‘കഴിഞ്ഞ മൂന്ന് വർഷമായി യുപിയിൽ സമാധാനമുണ്ടായിരുന്നുവെന്നും എന്തിനാണ്പ്രിയങ്ക ഇവിടെ കലാപമുണ്ടാക്കാൻ ആഗ്രഹിക്കുന്നതെന്നും സിങ് ചോദിച്ചു. പ്രിയങ്ക മധ്യപ്രദേശിലും രാജസ്ഥാനിലും എന്തുകൊണ്ടാണ് അവർ ഇത്തരം പ്രവർത്തികൾ ചെയ്യാത്തത് അവർ അക്രമത്തിന് ധനസഹായം നൽകുകയും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഗുണ്ടകളെ കൊണ്ടുവന്ന് സമാധാനത്തെ തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്നുവെന്നായിരുന്നു സിങിന്റെ വാക്കുകൾ. ബറേലിയിൽ നടന്ന പൊതുയോഗത്തിലാണ് സിങിന്റെ ആരോപണം.
അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ന്യൂനപക്ഷങ്ങൾ ദുരിതമനുഭവിക്കുമ്പോൾ നെഹ്റുവും മൻമോഹൻ സിങും ഒന്നും ചെയ്തില്ല. അവർ അന്ന് ദയനീയ ജീവിതം നയിക്കാൻ നിർബന്ധിതരായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആദ്യമായി ഒരു രാഷ്ട്രീയ നേതാവ് ഈ വിപ്ലവകരമായ തീരുമാനം എടുക്കുകയും സിഎഎ നിലവിൽ വന്നുവെന്ന് ഉറപ്പാക്കുകയും ചെയ്തു. ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട അഭയാർത്ഥികൾക്ക് മാന്യമായ ജീവിതം നയിക്കുക എന്നതാണ് സിഎഎ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും സ്വതന്ത്ര ദേവ് സിങ് അവകാശപ്പെട്ടു.
Discussion about this post