ന്യൂഡൽഹി: ജെഎൻയു വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. കഴിഞ്ഞദിവസം രാത്രി ബോളിവുഡ് താരങ്ങൾ ഒന്നടങ്കം ജെഎൻയു വിദ്യാർത്ഥികൾക്ക് പിന്തുണയുമായി തെരുവിലിറങ്ങിയിരുന്നു. ഇതിനു പിന്നാലെ ഇന്ന് വൈകുന്നേരത്തോടെ ബോളിവുഡ് താരം ദീപിക പദുകോൺ ജെഎൻയു സർവകലാശാലയിൽ സന്ദർശനം നടത്തി. ജെഎൻയു സർവകലാശാല വിദ്യാർത്ഥികൾക്ക് പിന്തുണയുമായാണ് ദീപിക ക്യാമ്പസിലെത്തിയത്.
ആക്രമണത്തിനിരയായവർക്ക് പിന്തുണയറിയിച്ചാണ് എത്തിയതെങ്കിലും വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യാതെയാണ് ദീപിക മടങ്ങിയത്. വൈകീട്ട് ഏഴരയോടെയാണ് ദീപിക ജെഎൻയുവിൽ എത്തിയതെന്നാണ് വിവരം. പതിനഞ്ചുമിനിറ്റോളം വിദ്യാർത്ഥികൾക്കൊപ്പം ചെലവഴിച്ച ദീപിക വിദ്യാർത്ഥി നേതാക്കളിൽ ചിലരോട് സംസാരിച്ച ശേഷം മടങ്ങി.
ഇതിനിടെ, ആക്രമണത്തിൽ പരിക്കേറ്റ സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷുൾപ്പടെയുള്ള വിദ്യാർത്ഥികൾക്കൊപ്പം നിൽക്കുന്ന ദീപികയുടെ വീഡിയോ പുറത്തുവന്നു. ജെഎൻയുവിലെ മുൻ വിദ്യാർത്ഥി നേതാവായ കനയ്യ കുമാറും വിദ്യാർത്ഥികൾക്കൊപ്പമുണ്ട്.
ഞായറാഴ്ച വൈകീട്ട് വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് അധ്യാപകരും വിദ്യാർത്ഥികളും സർവകലാശാലയ്ക്ക് പുറത്ത് പ്രതിഷേധം നടത്തുന്നതിനിടയിലായിരുന്നു ദീപികയുടെ സന്ദർശനം.
#WATCH Delhi: Deepika Padukone outside Jawaharlal Nehru University, to support students protesting against #JNUViolence. pic.twitter.com/vS5RNajf1O
— ANI (@ANI) January 7, 2020
Deepika Padukone at JNU in solidarity with the students. There's a reason why we call her THE Queen of Bollywood. A class apart! pic.twitter.com/d77a9oIEin
— pri (@filmesthete) January 7, 2020
Discussion about this post