ന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാ ശാലയിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമെതിരേ ഉണ്ടായ അക്രമത്തില്‍ ബിജെപിക്കെതിരെ വിമര്‍ശനവുമായി നടന്‍ സിദ്ധാര്‍ഥ്. ‘ചൗക്കിദാര്‍ ഗുണ്ടയാണ്’ എന്ന് സിദ്ധാര്‍ഥ് തുറന്നടിച്ചു. ട്വിറ്ററിലൂടെയായിരുന്നു സിദ്ധാര്‍ത്ഥിനെ വിമര്‍ശനം.
Chowkidar goon Hai. #JNUTerrorAttack
— Siddharth (@Actor_Siddharth) January 7, 2020
ജെഎന്‍യു വിഷയത്തില്‍ സിദ്ധാര്‍ഥ് കഴിഞ്ഞ ദിവസങ്ങളിലും അഭിപ്രായപ്രകടനം നടത്തിയിരുന്നു. അക്രമികളുടേതെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പല ചിത്രങ്ങളും പ്രചരിച്ചിട്ടും അറസ്റ്റുകള്‍ സംഭവിക്കാത്തത് എന്തുകൊണ്ടാണ്. ഡല്‍ഹിയില്‍ യഥാര്‍ത്ഥ പോലീസ് സേന ഉണ്ടോ? സിദ്ധാര്‍ത്ഥ് ചോദിച്ചു.
Is there an actual Police force in Delhi? Why haven't they arrested this young lady? She is on camera showing her middle finger to the country. No police, no CBI, no courts. All the attackers are protected. Koi Hai? #JNUATTACK https://t.co/DqM65SigtP
— Siddharth (@Actor_Siddharth) January 7, 2020
‘സര്‍വകലാശാലകളുടെ അംഗീകാരം റദ്ദാക്കാന്‍ ഫാസിസ്റ്റുകള്‍ ശ്രമിക്കും. അവര്‍ അക്രമം നടത്തുകയും ക്രമസമാധാനം തകര്‍ക്കുകയും ചെയ്യും. തങ്ങള്‍ അവിടെ അധീശത്വം നേടുംവരേയ്ക്കും സര്‍വകലാശാലകള്‍ അടച്ചിടാന്‍ അവര്‍ ആഹ്വാനം ചെയ്യും. അവര്‍ അഭിപ്രായങ്ങളെയും ധിഷണയെയും ഭയക്കുന്നു. ഇതുപോലെ തന്നെയാണ് നാസികളും പ്രവര്‍ത്തിച്ചത്. ഉണരൂ’, മറ്റൊരു ട്വീറ്റില്‍ സിദ്ധാര്‍ഥ് പറഞ്ഞിരുന്നു.
#Fascists will try to delegitimize universities. They will create violence and spread lawlessness. They will then call for the shut down of centers of learning till they can take them over. They fear opinions and intellects. This is how the #Nazis did it too. Wake up! #JNUattack
— Siddharth (@Actor_Siddharth) January 6, 2020
ബിജെപി സര്‍ക്കാരിന്റെ ജന വിരുദ്ധ നയങ്ങള്‍ക്ക് എതിരെ ശക്തമായി ശബ്ദിച്ച് രംഗത്ത് വരുന്ന താരമാണ് സിദ്ധാര്‍ത്ഥ്. പൗരത്വ നിയമത്തില്‍ ബിജെപി സര്‍ക്കാരിന് എതിരെ നിരന്തരം വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.
Discussion about this post