ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ തൊഴില്‍ നയങ്ങള്‍ക്കെതിരെ രാജ്യ വ്യാപകമായി തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ പണിമുടക്കിനെതിരേ ഭീഷണിയുമായി കേന്ദ്രസര്‍ക്കാര്‍. പണിമുടക്കില്‍ പങ്കെടുക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് സര്‍ക്കാരിന്റെ മുന്നറിയിപ്പ്.
പണിമുടക്കില്‍ പങ്കെടുക്കുന്ന ജീവനക്കാരുടെ ശമ്പളവും അലവന്‍സുകളും പിടിച്ചുവയ്ക്കുന്നതുള്‍പ്പെടെയുള്ള അച്ചടക്ക നടപടികള്‍ നേരിടേണ്ടി വരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. പണിമുടക്കില്‍ പങ്കെടുക്കുന്നതും അതിന് അനുകൂലമായ നിലപാടുകള്‍ സ്വീകരിക്കുന്നതും 1964 സിസിഎസ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
24 മണിക്കൂര്‍ പണിമുടക്ക് ചൊവ്വാഴ്ച അര്‍ധരാത്രി ആരംഭിക്കാനിരിക്കേയാണ് കേന്ദ്രം കര്‍ശന നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്. തൊഴിലാളി സംഘടനകളുടെ സംയുക്ത സമരസമിതിയാണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകള്‍ സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
Discussion about this post