ന്യൂഡല്‍ഹി: നിര്‍ഭയ ബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷയില്‍ നിന്ന് ഒഴിവാകുന്നതിനുള്ള നിയമപരമായ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ 14 ദിവസമുണ്ടെന്ന് പാട്യാലാ ഹൗസ് കോടതി. വധശിക്ഷക്ക് എതിരെയുള്ള തിരുത്തല്‍ ഹര്‍ജി, ദയാഹര്‍ജി ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ ഈ കാലയളവില്‍ സ്വീകരിക്കാമെന്ന് പാട്യാലാ ഹൗസ് കോടതി വ്യക്തമാക്കി. പ്രതികളുടെ മരണവാറണ്ട് പുറപ്പെടുവിച്ചുള്ള വിധിയിലാണ് കോടതി ഇക്കാര്യം പറയുന്നത്.
വധശിക്ഷയ്ക്കെതിരെ തിരുത്തല്‍ ഹര്‍ജി നല്കാന് പ്രതികള്‍ ആഗ്രഹിക്കുന്നുണ്ടെന്ന് അമിക്കസ് ക്യൂറി വൃന്ദാ ഗ്രോവര്‍ കോടതിയെ അറിയിച്ചിരുന്നു. ഇതു കണക്കിലെടുത്താണ് അഡീഷനല്‍ സെഷന്‍സ് ജഡ്ജി സതീഷ് അറോറയുടെ നിര്‍ദേശം.
നിര്‍ഭയ കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയവരുടെ വധിശിക്ഷ നടപ്പാക്കുന്നതിന് കോടതി ഇന്ന് മരണ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പ്രതികളായ അക്ഷയ് സിങ്, പവന് ഗുപ്ത, വിനയ് സിങ്, മുകേഷ് സിങ് എന്നിവരെയാണ് തൂക്കിലേറ്റുക. പട്യാല കോടതിയാണ് മരണ വാറണ്ട് പുറപ്പെടുവിച്ചത്. പ്രതികളുടെ വധശിക്ഷ ഈ മാസം 22 ന് നടപ്പാക്കും.
രാവിലെ ഏഴുമണിയോടെയാണ് വധശിക്ഷ നടപ്പാക്കുക. നിര്‍ഭയയുടെ അമ്മ നല്കിയ ഹര്‍ജിയിലാണ് നിര്‍ണായക വിധി ഉണ്ടായിരിക്കുന്നത്. ഏഴുവര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇപ്പോള്‍ വിധി നടപ്പാക്കുന്നത്.
മാധ്യമ പ്രവര്‍ത്തകരെ ഒഴിവാക്കിയാണ് അഡീഷനല്‍ സെഷന്‍സ് ജഡ്ജി സതീഷ് അറോറ ഹര്‍ജിയില്‍ വിധി പറഞ്ഞത്. വിധി പ്രസ്താവത്തിനു മുമ്പ് തിഹാര്‍ ജയിലില്‍ കഴിയുന്ന പ്രതികളുമായി കോടതി വിഡിയോ കോണ്‍ഫറന്‍സിങ് വഴി ആശയ വിനിമയം നടത്തി.
Discussion about this post