ജയ്പൂര്‍: രാജസ്ഥാനില്‍ നവജാത ശിശുക്കള്‍ തുടര്‍ച്ചയായി മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ സര്‍ക്കാരിനോട് കോടതി വിശദീകരണം തേടി. കേസ് ഫെബ്രുവരി 10ന് പരിഗണിക്കും.
ഡിസംബറില്‍ മാത്രം രാജസ്ഥാനിലെ പല ആശുപത്രികളിലായി നൂറിലധികം കുഞ്ഞുങ്ങള്‍ മരിച്ചിരുന്നു. കോട്ടയിലെ ജെകെ ലോണ്‍ ആശുപത്രിയില്‍ ശനിയാഴ്ച രണ്ടു നവജാത ശിശുക്കള്‍കൂടി മരിച്ചതോടെ കഴിഞ്ഞ മാസം ഡിസംബര്‍ മുതല്‍ ഇതുവരെ മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം 107 ആയി.
രാജസ്ഥാന് സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജെകെ ലോണ്‍ ആശുപത്രിയില്‍ ഡിസംബറില്‍ 100 നവജാത ശിശുക്കളാണ് മരിച്ചത്. കുഞ്ഞുങ്ങളുടെ മരണസംഖ്യ ഉയര്‍ന്നു വരുന്നതോടെയാണ് സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തത്.
Discussion about this post