ന്യൂഡല്‍ഹി; വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്തിയതില്‍ മോഡി സര്‍ക്കാരിന്റെ നേട്ടം വലുതാണെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്. അഞ്ചര വര്‍ഷക്കാലം വിലക്കയറ്റത്തിന് തല ഉയര്‍ത്താന്‍ സാധിക്കാത്ത വിധം അതിനെ പിടിച്ചുനിര്‍ത്താന്‍ മോഡി സര്‍ക്കാരിന് സാധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സിന്റെ പരിപാടിയില്‍ ഡല്‍ഹിയില്‍ രാംലീല മൈതാനത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് താഴ്ന്നുവെന്ന് പറയുന്നത് സത്യമല്ല. പല വികസിത രാജ്യങ്ങളെയും മാന്ദ്യം ബാധിച്ചിട്ടുണ്ട്. അവരെല്ലാം മാന്ദ്യത്തിന്റെ ബുദ്ധിമുട്ടില്‍ നിന്ന് കരകയറാനുള്ള ശ്രമത്തിലാണെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.
വാജ്‌പേയി സര്‍ക്കാരിന്റെയും മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെയും കാലത്ത് ഇത് സംഭവിച്ചിരുന്നു. വാജ്‌പേയിയാണ് തകര്‍ച്ചയില്‍ നിന്ന് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ കരകയറ്റിയത്. സാമ്പത്തിക മാന്ദ്യം ഉയര്‍ത്തുന്ന പ്രശ്‌നങ്ങളെ മറികടക്കാനുള്ള ശക്തി രാജ്യത്തിന്റെ അകത്ത് തന്നെയുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
Discussion about this post