ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ നടന്നത് മിന്നലാക്രമണമെന്ന് പ്രോ വിസി ചിന്താമണി മഹാപാത്ര. വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും പുറത്തു നിന്നുള്ളവരാണ് ആക്രമിച്ചതെന്നും ആസൂത്രിത ആക്രമണമാണ് നടന്നതെന്നും വിസി പറഞ്ഞു.
സര്‍വ്വകലാശാല വിസിക്ക് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ രൂക്ഷ വിമര്‍ശനം ലഭിച്ചതിന് പിന്നാലെയാണ് പ്രോ വിസിയുടെ പ്രതികരണം. ജെഎന്‍യുവില്‍ നടന്ന ആക്രമണത്തില്‍ വിസിക്ക് ഗുരുതര വീഴ്ച്ചപ്പറ്റിയെന്ന് നേരത്തെ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം പ്രതികരിച്ചിരുന്നു.
സര്‍വകലാശാലയില്‍ നടന്ന മുഖം മൂടി ആക്രമണത്തിന് ഗൂഢാലോചന നടന്ന വാട്സ്ആപ്പ് ഗ്രൂപ്പില്‍ ചീഫ് പ്രോക്ടര്‍ അംഗമായിരുന്നുവെന്ന് റിപ്പോര്‍ട്ട് പുറത്തു വന്നതിന് പുറമേ ജെഎന്‍യുവില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
Discussion about this post