ന്യൂഡല്‍ഹി; ഡല്‍ഹിയില്‍ ഇരുട്ടിന്റെ മറവില്‍ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് ജെഎന്‍യു അധ്യാപകന് സിപി ചന്ദ്രശേഖര്‍ സര്‍ക്കാര്‍ നിയോഗിച്ച സ്റ്റാറ്റിസ്റ്റിക്സ് കമ്മിറ്റിയില്‍ നിന്നു രാജിവെച്ചു. കമ്മറ്റി കൊണ്ട് കാര്യമായ പ്രയോജനങ്ങള്‍ ഇല്ലെന്നും കാമ്പസില്‍ നടന്ന ആക്രമണങ്ങളെ തന്നെ വിഷമിക്കുന്നുവെന്നും മറ്റ് അംഗങ്ങള്‍ക്ക് അയച്ച രാജിക്കത്തില്‍ ചന്ദ്രശേഖര്‍ വ്യക്തമാക്കി.
ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്സ് സംവിധാനത്തിന്റെ ദൃഢതയെക്കുറിച്ച് സര്‍ക്കാരിന് യാതൊരു പരിഗണനയുമില്ല. വിശ്വാസം നഷ്ടമായ ഒരു സര്‍ക്കാരിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് സിപി ചന്ദ്രശേഖര്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയയാണ് ചന്ദ്രശേഖര്‍ രാജിക്കത്ത് ഇ മെയില്‍ വഴി അയച്ചത്.
ഇന്ത്യയുടെ സാമ്പത്തിക ഡാറ്റ പരിശോധിക്കുന്ന കമ്മിറ്റി, കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ മന്ത്രാലയത്തിന് കീഴിലാണ് വരുന്നത്. ചീഫ് സ്റ്റാറ്റിസ്റ്റീഷ്യന് പ്രൊണാബ് സെന്നിന്റെ നേതൃത്വത്തിലുള്ളതാണ് കമ്മിറ്റി. സ്റ്റാറ്റിസ്റ്റിക്കല്‍ സംവിധാനത്തില്‍ രാഷ്ട്രീയ ഇടപെടലുണ്ടാകുന്നു എന്ന പരാതിയുണ്ടായ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ എക്കണോമിക്സ് സ്റ്റാറ്റിസ്റ്റിക്സ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയെ നിയോഗിച്ചത്.
Discussion about this post