ന്യൂഡല്‍ഹി: ജെഎന്‍യു വിഷയത്തെ അപലപിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേ രംഗത്ത്. ജെഎന്‍യുവില്‍ നടന്ന അക്രമം 2008 ലെ മുംബൈ ഭീകരാക്രമണത്തെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മുഖം മൂടിയെത്തിയ അക്രമകാരികള്‍ ആരെന്ന് വെളിച്ചത്ത് കൊണ്ടുവരണമെന്നും രാജ്യത്ത് പലയിടത്തും വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അക്രമത്തിന് പിന്നില്‍ ആരൊക്കെയാണെന്ന് പാതുജനങ്ങളെ കാണിച്ചു കൊടുക്കണം. തെറ്റാണ് ചെയ്യുന്നതെന്ന് ഉറപ്പുള്ളതു കൊണ്ടാണ് അവര്‍ മുഖം മറച്ചെത്തിയതെന്നും ഉദ്ധവ് താക്കറേ കൂട്ടിച്ചേര്‍ത്തു. മുഖം മറച്ച് ആക്രമണം നടത്തിയവര്‍ ഭീരുക്കളാണ്. ആക്രമണത്തെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും താക്കറെ പറഞ്ഞു.
മഹാരാഷ്ട്രയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാന്‍ അനുവദിക്കില്ല. മഹാരാഷ്ട്രയിലെ ഒരു വിദ്യാര്‍ത്ഥി പോലും ഭയപ്പെടേണ്ടതില്ലെന്നും ആവശ്യമെങ്കില്‍ എല്ലാ സര്‍വകലാശാലകളിലും സുരക്ഷ വര്‍ധിപ്പിക്കുമെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു.
Discussion about this post