ന്യൂഡൽഹി: പുതുവത്സര ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി യുഎസ് പ്രസിഡന്റിനെ ഫോണിൽ വിളിച്ചതിന്റെ വിശദാംശങ്ങൾ പുറത്തുവിട്ട് സർക്കാർ വൃത്തങ്ങൾ. ഇന്ത്യ-യുഎസ് ബന്ധം കരുത്തിൽ നിന്ന് കരുത്തിലേക്ക് വളർന്നുവെന്ന് മോഡി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ പറഞ്ഞു. ട്രംപിനും കുടുംബത്തിനും പുതുവർഷ ആശംസകൾ നേരാനാണ് പ്രധാനമന്ത്രി ഫോണിൽ വിളിച്ചത്.
പ്രസിഡന്റ് ട്രംപിനും കുടുംബത്തിനും അമേരിക്കയിലെ ജനങ്ങൾക്കും നല്ല ആരോഗ്യവും സമൃദ്ധിയും വിജയവും ഉണ്ടായിരിക്കട്ടെ എന്ന് പ്രധാനമന്ത്രി ആശംസിച്ചു. കഴിഞ്ഞ വർഷം ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം വർധിപ്പിക്കുന്നതിൽ കൈവരിച്ച സുപ്രധാന പുരോഗതി പ്രധാനമന്ത്രി എടുത്തുപറഞ്ഞു. പരസ്പരം താത്പര്യമുള്ള എല്ലാ മേഖലകളിലും സഹകരണം വർദ്ധിപ്പിക്കുന്നതിന് പ്രസിഡന്റ് ട്രംപുമായി തുടർന്നും പ്രവർത്തിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചുവെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.
Discussion about this post