ബംഗളൂരു: രാജ്യമെങ്ങും പൗരത്വനിയമത്തിനെതിരായി പ്രതിഷേധിക്കുമ്പോള്‍, ഇരട്ടക്കുട്ടികളുമായെത്തി പ്രതിഷേധങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഇറോം ശര്‍മ്മിള. ബംഗളൂരുവില്‍ സംഘടിപ്പിച്ച് ‘ബിന്ദി-ബുര്‍ഖ’ പ്രതിഷേധത്തിലാണ് ഇറോം ശര്‍മ്മിള കുഞ്ഞുങ്ങളുമായെത്തിയത്.
ജനങ്ങളുടെ വികാരം തിരിച്ചറിയാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. നേരത്തെ ഹിന്ദിയായിരുന്നു അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചത് ഇപ്പോള്‍ അത് എന്‍ ആര്സിയാണെന്നും ഇറോം പറഞ്ഞു.
വസ്ത്രം കൊണ്ട് തിരിച്ചറിയുന്നുണ്ടോ എന്ന ചോദ്യവുമായി പൊട്ട് തൊട്ട് ബുര്‍ഖയിട്ടാണ് നിരവധിപ്പേര്‍ പ്രതിഷേധത്തിനെത്തിയത്. മൂന്നോളം പ്രതിഷേധ കൂട്ടായ്മകളാണ് ഞായറാഴ്ച പൗരത്വ ഭേദഗതി നിയമത്തിനെതിരായി ബംഗളൂരുവില്‍ സംഘടിച്ചത്.
കലാകാരന്മാര്, ഗായകര്‍, ആക്റ്റിവിസ്റ്റുകള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലയിലുമുള്ളവരും പ്രതിഷേധത്തില്‍ അണിചേര്‍ന്നു.
Discussion about this post