ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ മുഖംമൂടി ധരിച്ചെത്തി വിദ്യാര്‍ത്ഥികളെ ആക്രമിച്ചത് തീവ്രവാദികളാണെന്ന് മഹാരാഷ്ട്ര ടൂറിസം മന്ത്രിയും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനുമായ ആദിത്യ താക്കറെ. അക്രമികള്‍ക്കെതിരെ എത്രയും വേഗം നടപടിയെടുത്തില്ലെങ്കില്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഇന്ത്യയില്‍ പഠനത്തിനായി എത്തില്ലെന്നും ആദിത്യ താക്കറെ പറഞ്ഞു.
‘ഈ ഗുണ്ടകളെ തീവ്രവാദികള്‍ എന്ന് തന്നെയാണ് വിളിക്കേണ്ടത്, കാരണം അവരും മുഖംമറച്ചാണ് വരുന്നത്. ഇത്തരത്തിലുള്ള അക്രമങ്ങള്‍ കാരണം നമ്മുടെ രാജ്യത്തിന്റെ പ്രതിച്ഛായ ലോകമെമ്പാടും നശിച്ചുകൊണ്ടിരിക്കുകയാണെ’ന്നും ആദിത്യ താക്കറെ പറഞ്ഞു.
ജെഎന്‍യു ക്യാമ്പസിലുണ്ടായ ആക്രമണത്തില്‍ 30-ലധികം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഈ സംഭവത്തിന് ശേഷം എബിവിപിക്കാര്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥികളെ കുറ്റപ്പെടുത്തുകയാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ ജെഎന്‍യു അക്രമത്തെ ശക്തമായി അപലപിക്കുകയും ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്നും ആദിത്യ താക്കറെ വ്യക്തമാക്കി.
Discussion about this post