ന്യൂഡല്‍ഹി: കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ വന്നവര്‍ എന്ന് ആരോപിച്ച് ജനക്കൂട്ടം തടഞ്ഞുവച്ച ആറംഗ ആഫ്രിക്കന്‍ സംഘത്തെ പോലീസെത്തി രക്ഷപ്പെടുത്തി. കുട്ടികളെ തട്ടികൊണ്ടു പോകാന്‍ എത്തുന്നവര്‍ എന്നാരോപിച്ച് വ്യാജ സന്ദേശം എത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഈ സംഭവം.
ദ്വാരകയിലെ കാക്രോലയില് നിന്നാണ് പോലീസ് ആറംഗ സംഘത്തെ രക്ഷിച്ചത്. ഇരുന്നൂറോളം ജനങ്ങളാണ് കുട്ടികളെ തട്ടിക്കൊണ്ടുപോകാനെത്തിയവരെന്ന് ആരോപിച്ച് ഇവരെ ബന്ദിയാക്കിവച്ചിരുന്നത്. ആറംഗസംഘത്തില്‍ നാല് പേര് ടാന്‍സാനിയന്‍ സ്വദേശികളും രണ്ട് പേര് നൈജീരിയക്കാരുമാണ്.