ജെഎന്‍യു ആക്രമണത്തില്‍ പ്രതികരണവുമായി കേന്ദ്ര മന്ത്രി നിര്‍മലാ സീതാരാമന്‍. ജെഎന്‍യുവില്‍ നിന്ന് പുറത്ത് വരുന്നത് ഭയപ്പെടുത്തുന്ന ചിത്രങ്ങളാണെന്ന് നിര്‍മലാ സീതാരാമന്‍ കുറിച്ചു. മാത്രമല്ല എനിക്കറിയാവുന്നതും ഓര്‍മ്മിക്കുന്നതുമായ സ്ഥലം അക്രമത്തിന്റേത് അല്ലെന്നും നിര്‍മലാ സീതാരാമന്‍ ട്വിറ്ററില്‍ രേഖപ്പെടുത്തി.
‘ജെഎന്‍യുവില്‍ നിന്ന് പുറത്ത് വരുന്നത് ഭയപ്പെടുത്തുന്ന ചിത്രങ്ങളാണ്. എനിക്കറിയാവുന്നതും ഓര്‍മ്മിക്കുന്നതുമായ സ്ഥലം അക്രമത്തിന്റേത് അല്ല. കടുത്ത സംവാദങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഉള്ള ഒന്നായിരുന്നു ജെഎന്‍യു. അക്രമസംഭവങ്ങളെ ഞാന്‍ നിശിതമായി അപലപിക്കുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി പറഞ്ഞതൊന്നും പരിഗണിക്കാതെ ഈ സര്‍ക്കാര്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സര്‍വകലാശാലകള്‍ സുരക്ഷിത ഇടങ്ങള്‍ ഒരുക്കും’ എന്നായിരുന്നു നിര്‍മലാ സീതാരാമന്റെ ട്വീറ്റ്.
അതേസമയം ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന ആക്രമണം ആസൂത്രിതമാണെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. ഇടതുപക്ഷ-കോണ്‍ഗ്രസ്, തീവ്രവാദ സംഘടനകള്‍ ആസൂത്രിതമായി നടത്തിയ ആക്രമണമാണ് കഴിഞ്ഞ ദിവസം രാത്രി ജെഎന്‍യുവില്‍ ഉണ്ടായതെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യത്തിലെ മുഴുവന്‍ കലാലയങ്ങളിലും കലാപമാണെന്ന ധാരണ വളര്‍ത്താനുള്ള ആസൂത്രിത ശ്രമമാണ് നടന്നത്. ഇടതുപക്ഷ, കോണ്‍ഗ്രസ്, തീവ്രവാദ അനുകൂല വിദ്യാര്‍ത്ഥികള്‍ സംഘടിതമായി നടത്തിയതാണ് ആക്രമണമെന്ന് വി മുരളീധരന്‍ ആരോപിച്ചു.
Discussion about this post