ന്യൂഡല്‍ഹി; ജെഎന്‍യുവിലെ സംഭവത്തില്‍ വിദ്യാര്‍ത്ഥികളെ രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കരുതെന്ന് സ്മൃതി ഇറാനി. സര്‍വകലാശാലകള്‍ രാഷ്ട്രീയ കേന്ദ്രങ്ങള്‍ ആകുന്നതിനെ അംഗീകരിക്കാന്‍ കഴിയില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ച സാഹചര്യത്തില്‍ കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു.
അതേസമയം ജെഎന്‍യു സംഭവത്തില്‍ അക്രമികള്‍ എന്ന് സംശയിക്കുന്ന പുറത്തുനിന്നുള്ള നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തില്‍ 30 വിദ്യാര്‍തത്ഥികള്‍ക്കും 12 അധ്യാപകര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ്, അധ്യാപിക പ്രൊഫ സുചിത്ര സെന്‍ ഉള്‍പ്പെടെയുള്ളവര്‍ എയിംസ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
ആക്രമണത്തിന് പിന്നില്‍ പുറത്തുനിന്നുള്ള എബിവിപി, ബിജെപി പ്രവര്‍ത്തകരാണെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. ആക്രണത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ക്യാമ്പസിന് പുറത്തുനിന്നും നിരവധി പേര്‍ എത്തി ആക്രമണം നടത്തിയെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
Discussion about this post