മുംബൈ: ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ബോളിവുഡ് താരങ്ങള്‍ രംഗത്ത്. തപ്‌സി പന്നു, പൂജാ ഭട്ട്,സ്വര ഭാസ്‌കര്‍, ശബാന ആസ്മി, ദിയ മിര്‍സ, റിതേഷ് ദേഷ്മുഖ് തുടങ്ങിയവരാണ് ജെഎന്‍യു ആക്രമണത്തെ അപലപിച്ച് രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ഇവരുടെ പ്രതികരണം.
അതിരൂക്ഷമായ ഭാഷയിലാണ് നടി തപ്‌സി പന്നുവും നടന്‍ റിതേഷ് ദേഷ്മുഖും ജെഎന്‍യു ആക്രമണത്തില്‍ ട്വിറ്ററിലൂടെ പ്രതികരിച്ചത്. പത്രവാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു തപ്‌സി പന്നുവിന്റെ പ്രതികരണം. ഈ ആക്രമണത്തെ കാണാതെ നടിക്കുന്നവര്‍, സ്വന്തം വീടു കത്തുമ്പോഴെങ്കിലും ഇതിന്റെ തീവ്രത മനസിലാക്കുമെന്ന് കരുതുന്നു എന്നാണ് തപ്‌സി ട്വിറ്ററില്‍ കുറിച്ചത്.
Sums it all
For everyone who refuses to look at it, acknowledge it let’s wait till your house burns down. pic.twitter.com/2vcfum6p7X— taapsee pannu (@taapsee) January 6, 2020
അക്രമികള്‍ക്കെതിരേ എത്രയും പെട്ടെന്ന് നടപടി വേണം, ജെഎന്‍യുവില്‍ നടന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും വെറുതെ അപലപിച്ചാല്‍ മാത്രം മതിയാകില്ലെന്നുമാണ് ശബാന ആസ്മി ട്വിറ്ററില്‍ കുറിച്ചത് കഴിഞ്ഞദിവസം രാത്രി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തുള്ള സ്വര ഭാസ്‌കറിന്റെ വീഡിയോ റീട്വീറ്റ് ചെയ്തായിരുന്നു ശബാന ആസ്മിയുടെ പ്രതികരണം.
This is beyond shocking ! Condemnation is not enough. Immediate action needs to be taken against the perpetrators . https://t.co/P5Arv9aNhj
— Azmi Shabana (@AzmiShabana) January 5, 2020
കഴിഞ്ഞദിവസം ബിജെപി നേതാക്കളുടെ വിരുന്നില്‍ പങ്കെടുത്ത താരങ്ങളെയടക്കം വിമര്‍ശിച്ചായിരുന്നു നടിയും സംവിധായികയുമായ പൂജാ ഭട്ടിന്റെ പ്രതികരണം. എന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികരിച്ച് നിരവധി പേരാണ് രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്.
To members of my supposed ‘fraternity’who were meant to opine & dine with the ruling party this evening-trust you implored them to curtail the violence unfolding across the nation.Or at the very least,as part of the ‘scrumptious’ meal on offer,help yourselves to some humble pie.
— Pooja Bhatt (@PoojaB1972) January 5, 2020
Discussion about this post