ജെഎന്‍യു സംഭവം അപമാനകരം; വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് മായാവതി

ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെയുണ്ടായ ഗുണ്ടാ ആക്രമണം അപലപനീയവും അപമാനകരവുമാണെന്ന് മായാവതി ആരോപിച്ചു.

ലഖ്‌നൗ: ജെഎന്‍യു സര്‍വകലാശാലയില്‍ ഞായറാഴ്ച രാത്രിയില്‍ ഉണ്ടായ ആക്രമണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ബിഎസ്പി നേതാവ് മായാവതി രംഗത്ത്.

ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെയുണ്ടായ ഗുണ്ടാ ആക്രമണം അപലപനീയവും അപമാനകരവുമാണെന്ന് മായാവതി ആരോപിച്ചു. വിഷയത്തെ കേന്ദ്രസര്‍ക്കാര്‍ ഗൗരവത്തോടെ സമീപിക്കണമെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം രാജ്യത്തെമ്പാടുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നേരെ യുദ്ധം ചെയ്യുകയാണെന്ന് മുന്‍ ജെഎന്‍യു യൂണിയന്‍ അധ്യക്ഷനും സിപിഐ നേതാവുമായ കനയ്യ കുമാര്‍ വിമര്‍ശിച്ചു.

”എന്തൊരു നാണം കെട്ട സര്‍ക്കാറാണിത്. ആദ്യം ഫീസ് വര്‍ദ്ധിപ്പിച്ചു. പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ ഗുണ്ടകളെ വിട്ട് അക്രമിച്ചു. അധികാരത്തില്‍ വന്നനാള്‍ തൊട്ട് രാജ്യത്തിന്റെ മുക്കിലും മൂലയിലുമുള്ള വിദ്യാര്‍ത്ഥികള്‍ക്കു നേരെ തുടങ്ങിയ കലഹമാണ്.” അദ്ദേഹം പറഞ്ഞു.

Exit mobile version