ന്യൂഡല്‍ഹി: തീഹാര്‍ ജയിലില്‍ കഴിയുന്ന ഭീം ആര്‍മി മേധാവി ചന്ദ്രശേഖര്‍ ആസാദിനെ എത്രയും പെട്ടെന്ന് എയിംസില്‍ പ്രവേശിപ്പിക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി.
എതിര്‍ക്കുന്നവരെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സര്‍ക്കാര്‍ ആസാദിനെ തീഹാര്‍ ജയിലില്‍ അടച്ചതെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു. ഒരു കാരണവും കൂടാതെ ജയിലില്‍ അടച്ച ആസാദിനെതിരെ മനുഷ്യത്വം പോലും പ്രകടമാകാത്ത നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇത് നാണക്കേടുണ്ടാക്കുന്ന സംഭവമാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹി ജുമാമസ്ജിദില്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയതിനെ തുടര്‍ന്ന് ഡിസംബര്‍ 21നാണ് ആസാദിനെ ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്തത്. ചന്ദ്രശേഖര്‍ ആസാദിന്റെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്നും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹത്തിന്റെ ഡോക്ടര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
The government’s policy of oppressing all expressions of dissent and protest has reached the point of cowardice. The lack of basic humanity in their actions is shameful. There are absolutely no grounds to keep Chandrashekhar in jail, let alone to deny him medical treatment..1/2
— Priyanka Gandhi Vadra (@priyankagandhi) 5 January 2020
Discussion about this post