മുംബൈ: വിദേശത്തു നിന്നും വനിതകളെ എത്തിച്ച് മുംബൈ നഗരത്തില്‍ സെക്സ് റാക്കറ്റ് നടത്തിയിരുന്ന സിനിമ പ്രൊഡക്ഷന്‍ മാനേജര്‍ പോലീസ് പിടിയില്‍. ബോളിവുഡിലെ പ്രൊഡക്ഷന്‍ മാനേജരായി ജോലിചെയ്യുന്ന രാജേഷ് കുമാര്‍ ലാലിനെയാണ് കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തത്.
ജുഹുവിലെ ആഡംബര ഹോട്ടലില്‍നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. ഉസ്ബക്കിസ്ഥാന് സ്വദേശിയായ സറീന എന്ന സ്ത്രീയുടെ നേതൃത്വത്തിലായിരുന്നു സെക്സ് റാക്കറ്റിന്റെ പ്രവര്‍ത്തനം. രാജേഷ് കുമാറിന്റെ സഹായത്തോടെ ഉസ്ബക്കിസ്ഥാനില്‍ നിന്ന് സറീനയാണ് യുവതികളെ മുംബൈയില്‍ എത്തിച്ചിരുന്നത്.
ഒരാളില്‍നിന്ന് 80,000 രൂപയ്ക്കായിരുന്നു ഇടപാട് നടത്തിയിരുന്നത്. രാജേഷിനെ പിടികൂടിയ പോലീസ് സംഘത്തിലുണ്ടായിരുന്ന രണ്ട് ഉസ്ബക്കിസ്ഥാന് വനിതകളെയും ഇവിടെനിന്ന് മോചിപ്പിച്ചു. കേസിലെ മുഖ്യപ്രതിയായ സറീന ഉസ്ബക്കിസ്ഥാനിലേക്ക് കടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
Discussion about this post