ബംഗളൂരു: ജെഡിഎസിലെ മന്ത്രിമാറ്റത്തിന് ഒടുവില്‍ ദേശീയ അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡയുടെ അംഗീകാരം. പാര്‍ട്ടി തീരുമാനം അനുസരിച്ച് സ്ഥാനം ഒഴിയാന്‍ തയ്യാറെന്ന് മാത്യു ടി തോമസ് ബംഗളൂരുവില്‍ പ്രതികരിച്ചു. ഇതിന്റെ ഭാഗമായി ജലവിഭവ വകുപ്പ് മന്ത്രിയായ കെ കൃഷ്ണന്‍കുട്ടി സ്ഥാനമേല്‍ക്കും.
പാലക്കാട് ചിറ്റൂരില്‍ നിന്നുള്ള എംഎല്‍എയാണ് കൃഷ്ണന്‍കുട്ടി രണ്ടരവര്‍ഷത്തിനു ശേഷം മന്ത്രിസ്ഥാനം വച്ചുമാറാമെന്ന തീരുമാനം ദേവഗൗഡ അംഗീകരിച്ചതായി ബംഗളൂരുവിലെ കൂടിക്കാഴ്ചയ്ക്കു ശേഷം സികെ നാണുവും കെ കൃഷ്ണന്‍കുട്ടിയും വ്യക്തമാക്കിയിരുന്നു. സംസ്ഥാന ഭാരവാഹിയോഗം പാസാക്കിയ പ്രമേയപ്രകാരമാണ് മാത്യു ടി തോമസിനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റിയത്.
മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫിന് ഉടന്‍ കത്തു നല്‍കുമെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം നാണു വ്യക്തമാക്കിയിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് കേരളത്തിലെ ഇരുവിഭാഗങ്ങളെയും ദേവഗൗഡ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. എന്നാല്‍ മാത്യു ടി തോമസ് ചര്‍ച്ചയ്ക്ക് എത്തിയിരുന്നില്ല. നിയമസഭാ സമ്മേളനത്തിനു മുമ്പേ തന്നെ മാത്യു ടി തോമസിനു പകരക്കാരനായി കെ കൃഷ്ണന്‍കുട്ടിയെ സത്യപ്രതിജ്ഞ ചെയ്യിക്കാനാണ് നീക്കം.
Discussion about this post