ഭോപ്പാല്‍: സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിന് ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗീയ ഉള്‍പ്പെടെ 350 പേര്‍ക്കെതിരെ കേസെടുത്തു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തത്.
വെള്ളിയാഴ്ച ഇന്‍ഡോറില്‍ ബിജെപി സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ ‘ആര്‍എസ്എസ് നേതാക്കള്‍ ഇവിടെ ഇല്ലായിരുന്നെങ്കില്‍ ഇന്ന് ഇന്‍ഡോറിന് തീവെച്ചേനെ’ എന്നായിരുന്നു വിജയ് വര്‍ഗീയയുടെ പരാമര്‍ശം.
പ്രസംഗത്തെ തുടര്‍ന്ന് തഹസില്‍ദാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൈലാഷ് വിജയ് വര്‍ഗീയയ്ക്കും 350 പേര്‍ക്കുമെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.
അനുമതിയില്ലാതെ യോഗം ചേരല്‍, കലാപത്തിനാഹ്വാനം ചെയ്ത് പ്രകോപനപരമായി പ്രസംഗിക്കല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം പാലിക്കാതിരിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
Discussion about this post